Home Uncategorized മലപ്പുറത്തെ തട്ടിപ്പ്: പടച്ചവനെ പോലും പരിചയാക്കി പണം തട്ടുന്നു; നടന്നത് 50 കോടിയുടെ തട്ടിപ്പ്, ലീ​ഗ്...

മലപ്പുറത്തെ തട്ടിപ്പ്: പടച്ചവനെ പോലും പരിചയാക്കി പണം തട്ടുന്നു; നടന്നത് 50 കോടിയുടെ തട്ടിപ്പ്, ലീ​ഗ് നേതാക്കൾക്കും പങ്കുണ്ടെന്ന് കെ ടി ജലീൽ

0

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തട്ടിപ്പിൽ എൽഡിഎഫ് ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നൂറുകണക്കിനാളുകളിൽ നിന്ന് സ്വർണക്കടയിലേക്ക് നിക്ഷേപം വാങ്ങിയാണ് എം സി ഖമറുദീൻ അറസ്റ്റിലായത് എന്ന് കെ ടി ജലീൽ പറഞ്ഞു. എല്ലായിടത്തും ഇപ്പോൾ തട്ടിപ്പ് നടക്കുന്നു. എംസി ഖമറുദ്ദീനെതിരേ മുസ്ലിം ലീഗ് നടപടിയെടുത്തില്ല. മുസ്ലിം ലീഗിൽ പണത്തട്ടിപ്പ് ഒരു പ്രശ്നമേയല്ല. പല ബിസിനസ്സുകളുടെയും പേരിൽ പണം സമാഹരിക്കുന്നു. അതിൽ ഒന്നു മാത്രമാണ് ജില്ലാ പഞ്ചായത്തിൽ നടന്നത് എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗമെന്ന വിശ്വാസ്യത മുതലെടുത്തു. ഗൾഫിൽ നിന്നു പോലും ഷെയർ വാങ്ങിയിട്ടുണ്ട്. പടച്ചവനെ പോലും പരിചയാക്കി പണം തട്ടുന്നു. പടച്ചവൻ അധ്വാനിക്കാത്തവന് ഒരിക്കലും പണം നൽകില്ല. മലപ്പുറം, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. അമ്പത് കോടിയിലധികം തട്ടിപ്പ് നടന്നു. പണം കൈവശമായി മാത്രമാണ് വാങ്ങിയത്. ആസൂത്രിതമായാണ് തട്ടിപ്പ് നടന്നത്.

മൂർഖനാട് സഹകരണ ബാങ്കിൽ നിന്ന് 18 ലക്ഷം തട്ടിയതിനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് അറസ്റ്റിലായത്. 18 ലക്ഷം കെട്ടിവെച്ചാണ് കേസ് ഒതുക്കിയത്. ഇതിനുള്ള പണം എവിടന്നു കിട്ടിയെന്ന് വ്യക്തമാക്കണം. എടക്കര സഹകരണ ബാങ്കിൽ ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഇസ്മയിൽ മുത്തേടം തിരിമറി നടത്തി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടപടിയെടുക്കാത്തത് അവരുടെ തട്ടിപ്പ് പുറത്തുവരും എന്നുള്ളതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version