Home Uncategorized ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

0

സുൽത്താൻ ബത്തേരി: ബത്തേരിയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ 200 ഗ്രാമോളം വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ എടക്കുളം സ്വദേശി സി.പി. ഇർഷാദ് (23) ആണ് പിടിയിലായത്. ജില്ലയിലെ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്.

ശനിയാഴ്ച രാവിലെ മുത്തങ്ങയിൽ വെച്ചാണ് ഇർഷാദിനെ പിടികൂടിയത്. മൈസൂരുവിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസിൽ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, ലഹരിക്കടത്ത് ശൃംഖലയിലെ കൂടുതൽ കണ്ണികളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version