മീനങ്ങാടി: യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ അധ്യാപക പരിശീലന ക്യാമ്പ് മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രലിൽ ആരംഭിച്ചു.
അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. ജെയിംസ് കുര്യൻ പതാക ഉയർത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു.. വികാരി ഫാ. ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ വിഷയങ്ങളിൽ ലിയോ ജോണി, ബെന്നി വെട്ടിക്കാട്ടിൽ, എൽബി വർഗിസ്, എം.ജെ ഷാജി ,എം.കെ ബിജു ക്ലാസുകൾ നയിച്ചു. ഫാ. റെജി പോൾ ധ്യാന ശുശ്രൂഷക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, ട്രഷറർ എൽദോ ഐസക്ക് സെക്രട്ടറിമാരായ ടി.വി സജിഷ് , എൻ.എ ജോസ്, പി.വി പൗലോസ്, എം.കെ വർഗീസ് ,റോയി തോമസ് , ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേബി ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി , കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ.പി ബേബി , പി.എം രാജു പള്ളി ഭാരവാഹികളായ ടി.കെ തോമസ് പി.എം സാബു , ജിതിൻ കാരുകുഴി എൽദോ ടി.എം, എൽദോ പി.വൈ എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാളെ സമാപിക്കും.
