മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും രണ്ടാം ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഓഗസ്റ്റ് 18ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘടനം ചെയ്തു.
എടവക ഗ്രാമ പഞ്ചായത്ത് അംഗം ലിസി ജോൺ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ്, ബി എഡ് കോളേജ് കോഴ്സ് ഡയറക്ടർ ഡോ എം പി അനിൽ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ കെ പി ഷഹാന, പി ടി എ വൈസ് പ്രസിഡന്‍റ് ബാബുരാജ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി, ഗ്ലാഡ്‌സൺ പോൾ എന്നിവർ സംസാരിച്ചു.
