Home Uncategorized ആധാര്‍ ചതിച്ചു;16കാരി പ്രസവിച്ച സംഭവം,തെറ്റായ വിവരം നല്‍കി ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,കേസ്

ആധാര്‍ ചതിച്ചു;16കാരി പ്രസവിച്ച സംഭവം,തെറ്റായ വിവരം നല്‍കി ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,കേസ്

0

കൊച്ചി: ഫോര്‍ട്ടുകൊച്ചി താലുക്ക് ആശുപത്രിയില്‍ 16 കാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തെറ്റായ വിവരം നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. കഴിഞ്ഞ മാസം 23നായിരുന്നു പ്രസവം

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ മാതാവിന്റെ ആധാര്‍ വിവരങ്ങള്‍ കുടി കൊടുത്തിരുന്നു. ഇതോടെയാണ് വിവരം പുറത്തായത്. പള്ളുരുത്തി പൊലീസാണ് കേസെടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ഭാര്യയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നിയമപ്രകാരം സേലത്തുവെച്ച് വിവാഹിതരായ ഇവര്‍ പിന്നീട് പാപ്പിനിശ്ശേരിയില്‍ താമസമാക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version