കോഴിക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടാം ഗേറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനം ആചരിച്ചു.
യൂണിറ്റ് സെക്രട്ടറിയുടെ നിര്യാണത്തെ തുടർന്നു ആഘോഷങ്ങൾ ഒഴിവാക്കി. യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്. വി. കോയസ്സൻ കോയ മാതൃഭൂമി ജംക്ഷനിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് മൊയ്‌തീൻകോയ (ബാബു), ജനറൽ സെക്രട്ടറി കെ . പി. നളിനാക്ഷൻ, ട്രഷറർ പി. കെ. ബിമൽ, വൈസ് പ്രസിഡന്റ്മാരായ കെ പി. ബഷീർ, എം. സി. ഷബീർ, യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് നിഹാദ് സിൽവർ മൂൺ, യൂത്ത് വിങ് യൂണിറ്റ് സെക്രട്ടറി സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് യൂണിറ്റ് സെക്രട്ടറിയായിരുന്ന റഫീഖ് കുഞ്ഞോത്തിന്റെ നിര്യാണത്തിൽ ഓഫിസിൽ അനുശോചന യോഗം ചേരുകയും അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിൽ എല്ലാവരും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു
