Home Uncategorized എഐയുടെ ‘കൊടുംചതി’, ആശങ്കയുടെ കയത്തില്‍ ടെക് ലോകം, 2025ല്‍ ജോലി പോയത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക്

എഐയുടെ ‘കൊടുംചതി’, ആശങ്കയുടെ കയത്തില്‍ ടെക് ലോകം, 2025ല്‍ ജോലി പോയത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക്

0

ഒരുവശത്ത് ലോകത്തിന്‍റെ പ്രതീക്ഷ, മറുവശത്ത് ആശങ്ക…ലോകത്തിന്‍റെ പ്രതീക്ഷയില്‍ നിന്ന് ആശങ്കയുടെ കയത്തിലേക്ക് തെന്നിവീഴുകയാണോ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. എഐ ടെക് മേഖലയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന എഐ വിപ്ലവം അതേ സിലിക്കണ്‍വാലിയില്‍ തന്നെ അനേകായിരം തൊഴിലാളികളുടെ കണ്ണുനീരും വീഴ്ത്തുന്നു. എഐയുടെ വരവോടെ ആഗോളതലത്തില്‍ പ്രകടമായിരിക്കുന്ന ലേഓഫ് തരംഗം ഇന്ത്യയിലും ചൂടുപിടിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ടെക് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 12,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായുള്ള പ്രഖ്യാപനം കഴിഞ്ഞ മാസം ഞെട്ടിച്ചു. ആഗോളതലത്തില്‍ 2025ല്‍ ഇതിനകം ഒരു ലക്ഷത്തിലധികം ടെക്കികള്‍ക്ക് ജോലി പോയി. മൈക്രോസോഫ്റ്റോ ആമസോണോ മെറ്റയോ ഒക്കെപ്പോലെ പ്രധാന ടെക് കമ്പനികളില്‍ നിന്നുള്ള ലേഓഫുകളുടെ മാത്രം കണക്കാണിത്. എന്തൊക്കെയാണ് ടെക് ലോകത്ത് എഐ വരുത്തുന്ന മാറ്റങ്ങള്‍? എഐ എങ്ങനെയാണ് തൊഴില്‍മേഖലകളെ പുതുക്കിപ്പണിയുന്നത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version