Home Uncategorized ബി.ജെപി. ഹെൽപ് ഡെസ്ക് ആരംഭിച്ചു

ബി.ജെപി. ഹെൽപ് ഡെസ്ക് ആരംഭിച്ചു

0

കൽപറ്റ:കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന തലത്തിൽ ബി.ജെ പി യുടെ 30 സംഘടനാ ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ ഓഫിസിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും പൊതുജനങ്ങൾക്ക് ഹെൽപ് ഡെസ്ക്കിലൂടെ ലഭ്യമാണ്. ബി. ജെ.പി.മുൻ ദേശീയ കൗൺസിൽ മെമ്പർ പി.സി മോഹനൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ അധ്യക്ഷത വഹിച്ചു. എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, മേഖല വൈസ് പ്രസിഡന്റ് പുനത്തിൽ രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.പി സുകുമാരൻ, ടി.എം. സുബീഷ്, വിൽഫ്രഡ് ജോസ്, സംസ്ഥാന സമിതി അംഗം കെ .സദാനന്ദൻ, ശാന്തകുമാരി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ മണ്ഡലം നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.
വയനാട് ഹെൽപ് ഡെസ്ക്ക് നമ്പർ:7306624036, 7306328967.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version