Home Uncategorized വയനാട് അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം നടത്തി

വയനാട് അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം നടത്തി

0

കൽപ്പറ്റ: വയനാട് ജില്ലാ അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ കൽപ്പറ്റയിൽ വെച്ച് നടത്തിയ താലൂക്ക് മെമ്പർഷിപ്പ് വിതരണം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷീർ മരക്കാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അപ്‌ഹോൾസ്റ്ററി തൊഴിലാളികളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഈ കൂട്ടായ്മ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്‌ഹോൾസ്റ്ററി വർക്കർമാരുടെ കൂട്ടായ്മയും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചത്. ഈ പരിപാടിയിൽ അസോസിയേഷൻ ഭാരവാഹികളായ വയനാട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, ജില്ലാ പ്രസിഡന്റ് അബ്ദുൽ അഫീൽ, കൽപ്പറ്റ താലൂക്ക് പ്രസിഡന്റ് മനോജ്, താലൂക്ക് സെക്രട്ടറി ജോമേഷ് മാർട്ടിൻ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version