Home Uncategorized ബാവലിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബാവലിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

0

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവും

സംഘവും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ഉദയോഗസ്ഥരോടൊപ്പം ചെക്ക് പോസ്റ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ യുവാവിൽ നിന്നും മെത്താ ഫിറ്റമിൻ പിടികൂടി. പടിഞ്ഞാറത്തറ നരിപ്പാറ ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (35) എന്നയാളിൽ നിന്നുമാണ് 5.184 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂ ടിയത്. ഇയ്യാൾ സഞ്ചരിച്ച കെ.എൽ 12 ക്യു 3670 എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളിൽ ഒളിപ്പിച്ച് വെച്ച് കടത്തിക്കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്.ബുള്ളറ്റും, 5500 രൂപയും എക്സൈസ് കസ്റ്റഡിയിൽ എടു ത്തു. ബാവലി എക്സൈസ് ചെക്ക്പോസ്റ്റിലെ അസി. എക്സൈസ് ഇൻസ്പെ ക്ടർ (ഗ്രേഡ്) രാജേഷ്.വി,പ്രിവൻ്റീവ് ഓഫീസർ അരുൺ പ്രസാദ്,സിഇഒ മഹേഷ് കെ എം, അതുൽ ആനന്ദ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version