കൽപ്പറ്റ : കൽപ്പറ്റ. എച്ച്. ഐ . യു . പി സ്കൂൾ വാർഷിക ജനറൽ ബോഡി യോഗവും വാർഷിക പ്രവർത്തന റിപ്പോർട്ട് മാഗസിൻ പ്രകാശനവും നടന്നു. ചടങ്ങ് സ്കൂൾ മാനേജർ പയന്തോത്ത് മൂസ്സ ഹാജി ഉദ്ഘടനം ചെയ്തു. പി ടി എ പ്രസിഡന്റ് അസീസ് അമ്പിലേരി അധ്യക്ഷത വഹിച്ചു. എച്ച് എം
കെ . അലി മാസ്റ്റർ സ്വാഗതവും എം .പി നവാസ് നന്ദിയും പറഞ്ഞു.അയൂബ് മാസ്റ്റർ , സുപ്രിയ എന്നിവർ സംസാരിച്ചു.
ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
എം പി നവാസ് (പ്രസിഡന്റ് )
കെ അലി മാസ്റ്റർ (സെക്രട്ടറി ) റഷീദ് (വൈസ് പ്രസിഡന്റ് ) നിഷിദ ( മദർ പി ടി എ പ്രസിഡന്റ് )
സലീം വി വി,. ഫൈസൽ മുണ്ടോളി, നൂർജഹാൻ, ഹസീന, റംഷീദ് ചേമ്പിൽ, സജി, നിധിൻ, ഹബീബ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
