Home Uncategorized അമേരിക്കയുടെ അധിക ചുങ്കം കേരളത്തിനും തിരിച്ചടി ? ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ

അമേരിക്കയുടെ അധിക ചുങ്കം കേരളത്തിനും തിരിച്ചടി ? ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ

0

അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക ചുങ്കം കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ. സംസ്കരിച്ച മത്സ്യം മുതൽ ഡയമണ്ട് ആഭരണങ്ങൾ വരെയുള്ള ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ് അമേരിക്ക. സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കുന്നത് കേരളത്തിനും തിരിച്ചടിയാകും.

വാഹന ഘടകങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സംസ്കരിച്ച മത്സ്യം, ടയർ, തുകൽ ഇങ്ങനെ ട്രംപിന്റെ പകര ചുങ്കത്തിന് ഇരയാകുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഏറെയുണ്ട്. ചുരുക്കത്തിൽ ഇന്ത്യൻ കയറ്റുമതി മേഖലയുടെ തകർച്ചയായിരിക്കും പകരച്ചുങ്കത്തിൻ്റെ ഫലം. ഇന്ത്യൻ വാഹന വ്യവസായമാണ് ബാധിക്കുന്ന ഒരു പ്രധാന മേഖല. ഇന്ത്യ ക്കയറ്റുമതി ചെയ്യുന്ന വാഹന ഭാഗങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. 2024- 25 സാമ്പത്തിക വർഷത്തിൽ 7.35 ബില്യൺ ഡോളർ മൂല്യമുള്ള വാഹനഘടകങ്ങൾ ഇന്ത്യൻ വയസ്സായികൾ യുഎസിലേക്ക് കയറ്റി അയച്ചു. പകരം തീരുവ ഈ വ്യവസായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ഇന്ത്യയിൽ ഉത്പാദനം കൂട്ടാനുള്ള ആപ്പിളിന്റെ നീക്കത്തിനും ട്രപിൻ്റെ തീരുമാനം തിരിച്ചടിയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version