Home NEWS ഓവലിൽ തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ: ഇം​ഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി

ഓവലിൽ തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ: ഇം​ഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി

0

ഓവലിൽ തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ. ഇം​ഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 247 റൺസിന് അവസാനിപ്പിക്കാൻ ഇന്ത്യയുടെ പേസ് ബൗൾ സഖ്യത്തിന് കഴിഞ്ഞു. ബൗളർമാരായ സിറാജും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി ഇം​ഗ്ലണ്ടിന്റെ തകർച്ചയെ ദ്രുത​ഗതിയിലാക്കി. ഇന്ത്യയ്ക്കെതിരെ 23 റൺസ് ലീഡ് മാത്രമാണ് ഇം​ഗ്ലണ്ടിന് നേടാനായത് എന്നത് ടീമിനെ ആത്മവിശ്വാസത്തിലാക്കും. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 224 റൺസാണ് നേടിയത്.

ഇം​ഗ്ലണ്ട് ഓപ്പണൺമാരായ സാക്ക് ക്രോളിയും ബെൻ ഡക്കെറ്റും മികച്ച തുടക്കം കുറിച്ചെങ്കിലും ക്രോളിയെ പ്രസിദ്ധ്​ പുറത്താക്കിയതോടെ​ ഇം​ഗ്ലണ്ടിന്റെ മധ്യനിര തകർന്ന് തുടങ്ങി. ജോ റൂട്ടിനേയും ഒലി പോപ്പിനേയും സിറാജ് വിക്കറ്റിന് മുന്നിൽ വീഴ്ത്തി. ഹാരി ബ്രൂക്കാണ് അഞ്ച് ബൗണ്ടറിയും ഒരു സിക്സുമടിച്ച് ഇം​ഗ്ലണ്ടിനെ 23 റൺസ് ലീഡ് ഒരുക്കിയത്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇതുവരെ നേടിയത് 75 റൺസാണ്. 2 വിക്കറ്റ് നഷ്ടത്തിലായിരിക്കും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. കെ എൽ രാഹുൽ രണ്ടക്കം കാണാതെ പുറത്തായി. സായ് സുദർശനും 11 റൺസ് മാത്രമാണ് നേടാനായത്. കളത്തിൽ യശസ്വി ജെയ്സ്വാളും ആകാശ് ദീപുമുണ്ട്. രണ്ട് സിക്സറും ഏഴ് ബൗണ്ടറിയിലൂടെ ജെയ്സ്വാൾ അർധ സെ‍ഞ്ചുറി നേടി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version