Home Uncategorized ചെന്നൈയില്‍ കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി

ചെന്നൈയില്‍ കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി

0

തൂത്തുക്കുടിയില്‍ കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊലപ്പെടുത്തി, മൃതദേഹം വനപ്രദേശത്ത് കുഴിച്ചുമൂടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,അരുള്‍രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. അരുണ്‍രാജ് ഭിന്നശേഷിക്കാരനാണ്. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. ഒളിവില്‍പോയ രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ഇരുവരുടെയും വീടിനു സമീപം പ്രതികള്‍ കഞ്ചാവും ലഹരി വസ്തുക്കളും വില്‍പന നടത്തിയിരുന്നു. ഇത് സഹോദരങ്ങള്‍ ചോദ്യം ചെയ്യുകയും പൊലീസില്‍ വിവരം അറിയിക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഈ വിദ്വേഷത്തില്‍ പ്രതികള്‍ സഹോദരങ്ങളെ തട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്തോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version