Home Uncategorized ‘ഇത് രാജീവിന്റെയോ പിണറായിയുടെയോ പണമല്ല, അധ്വാനിച്ചുണ്ടാക്കിയതാണ്’; സഹികെട്ടാണ് കേരളം വിട്ടതെന്ന് കിറ്റെക്‌സ് എംഡി

‘ഇത് രാജീവിന്റെയോ പിണറായിയുടെയോ പണമല്ല, അധ്വാനിച്ചുണ്ടാക്കിയതാണ്’; സഹികെട്ടാണ് കേരളം വിട്ടതെന്ന് കിറ്റെക്‌സ് എംഡി

0

കൊച്ചി: എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്(Sabu m Jacob). ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിനു മേല്‍ ചുമത്താന്‍ സാധിച്ചിട്ടില്ലെന്നും സാബു പറയുന്നു.

”സഹികെട്ടാണ് കേരളം വിട്ടത്. വ്യവസായ മന്ത്രി ആന്ധ്ര മോശമാണെന്ന് പറഞ്ഞു. കേരളം ആരുടെയും പിതൃസ്വത്തല്ല. പി രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും”, സാബു എം ജേക്കബ് പറഞ്ഞു.

”ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടും. അങ്ങനെയൊരു മനസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കും.

സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണ്. രാജീവ് വളരെ മോശമായാണ് ആന്ധ്രയ്‌ക്കെതിരെ സംസാരിച്ചത്. റിസ്‌കില്ലാത്ത അധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവ്”, സാബു എം ജേക്കബ് പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version