Home Uncategorized എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

0

ബത്തേരി : അമ്പലവയൽ സ്വദേശികളായ കുറ്റിക്കൈത തടിയപ്പിള്ളിൽ വീട്ടിൽ ആൽബിൻ (20), കുമ്പളേരി ചുള്ളിക്കൽ വീട്ടിൽ ബേസിൽ സിബി (24), കുമ്പളേരി താഴേത്തെക്കുടി വീട്ടിൽ അഭിഷേക് (24) എന്നിവരെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 06.06.2025 വെള്ളിയാഴ്ച്ച രാത്രിയിൽ പട്ടരുപടി എന്ന സ്ഥലത്ത് സംശയസ്‌പദമായി കണ്ട ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ആൽബിന്റെ കൈവശം 9.57 ഗ്രാമും, സിബിയിൽ നിന്നും0.63 ഗ്രാമും, അഭിഷേകിൽ നിന്നും 0.59 ഗ്രാമും വീതം എം.ഡി.എം.എ യാണ് കണ്ടെടുത്തത്. ബത്തേരി സബ് ഇൻസ്‌പെക്ടർ പി.പി വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version