Home Uncategorized കേരളപഞ്ചായത്ത് സ്മൃതിരേഖ ഗോൾഡൻപുരസ്കാരം ജുനൈദ് കൈപ്പാണിക്ക്

കേരളപഞ്ചായത്ത് സ്മൃതിരേഖ ഗോൾഡൻപുരസ്കാരം ജുനൈദ് കൈപ്പാണിക്ക്

0

തിരുവനന്തപുരം :കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുള്ള കേരള പഞ്ചായത്ത് വാർത്താ ചാനൽ സ്മൃതിരേഖ ഗോൾഡൻ പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്.

ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ നൂതനവും ഭാവനാപൂർണ്ണവും മാത്യകാപരവുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക്‌ പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത്,നഗരസഭ, കോർപ്പറേഷൻ എന്നിവയുടെയെല്ലാം പ്രവർത്തനങ്ങളുടെ വാർത്തകൾ, അറിയിപ്പുകൾ, ഡോക്യുമെന്റേഷൻ തുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിരവധി പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന കേരള പഞ്ചായത്ത് വാർത്ത ചാനൽ ഒരോ മേഖലയിലെയും മികച്ച ജനപ്രതിനിധികളെ കണ്ടെത്തി അഞ്ചുവർഷത്തിൽ ഒരിക്കൽ നൽകുന്ന പുരസ്കാരമാണ് സ്മൃതിരേഖ ഗോൾഡൻ പുരസ്കാരം.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയാണ്‌.
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം
അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം ,
ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,
മാതൃകാ പൊതുപ്രവർത്തകനുള്ള
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജില്ലപഞ്ചായത്ത്‌ അംഗ ത്തിനുള്ള ദേശീയ വികസന ഏജൻസി സെൻട്രൽ ഭാരത് സേവക് പുരസ്‌കാരം,മികച്ച സാമൂഹ്യപ്രവർത്തകനുള്ള കൗമുദി ജനരത്ന അവാർഡ്, കാർഷികാവബോധ പ്രവർത്തനങ്ങൾക്ക് ഗൗരവമായ ഇടപെടൽ നടത്തിയ മാതൃകാ ജനപ്രതിനിധിക്കുള്ള ഡൽഹി കൃഷിജാഗരൺ പുരസ്‌കാരം,
ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാർഡ്, ധാർമികതാ മാസിക അവാർഡ്, വേൾഡ് ക്ലാസ്സ് എക്സലൻസി അവാർഡ്
തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് ജുനൈദ് കൈപ്പാണി അർഹനായിട്ടുണ്ട്.

നിരവധി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ- ചുമതലകളും വഹിക്കുന്നുണ്ട്.

വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ. ഭാര്യ ജെസ്ന ജുനൈദ്. മക്കൾ ആദിൽ ജിഹാൻ, ജെസ ഫാത്തിമ, ഐസ ഹിന്ദ്. വെള്ളമുണ്ട എ യു പി എസ്, വെള്ളമുണ്ട ജി എം എച്ച് എസ്, കല്ലോടി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി എന്നി വിടങ്ങളിൽ സ്കൂൾ പഠനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ ബിരുദം, അണ്ണാമല യൂണിവേഴ്സ‌ി റ്റിയിൽ നിന്നും എം കോം ബിരുദം, കേരള യൂണിവേഴ്‌സിറ്റി യിൽ നിന്നും കൊമേഴ്‌സിൽ ബി എഡ്, കൗൺസലിംഗിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം.

വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെ ന്ന് തൃണമൂല തല ത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റ
നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണി യുടെ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയിൽ ശ്രദ്ധേയ സംഭാവന നൽകിയ ഒന്നാണ്.
പ്രസംഗകല 501 തത്ത്വങ്ങൾ,രാപ്പാർത്ത നഗരങ്ങൾ,വ്യക്തിത്വ വികാസം തുടങ്ങി ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ജുനൈദ് കൈപ്പാണി.

കേരളത്തിനകത്തും പുറത്തുമായി പ്രസംഗകലയിൽ തൽപരരായ ആളുകൾക്ക് പ്രസംഗ പരിശീലനം നൽകുന്ന 2014 ൽ സ്ഥാപിതമായ ലെറ്റ്സ് സ്ക്കൂൾ ഓഫ് പബ്ലിക് സ്പീക്കിങ് സംവിധാനത്തിന്റെ ഫൗണ്ടറും ചെയർമാനുമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version