Home Uncategorized യു ഡി എഫ് ജനപ്രതിനിധികൾ ബ്ലോക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

യു ഡി എഫ് ജനപ്രതിനിധികൾ ബ്ലോക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

0

മാനന്തവാടി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മാനന്തവാടി ബ്ലോക് പഞ്ചായത്ത് ഡിലിമിറ്റേഷൻ തയ്യാറാക്കിയത് അശാസ്ത്രീയമാണെന്നും സർക്കാർ മാനദന്ധങ്ങൾ പാലിക്കാതെയാണെന്നും ആരോപിച്ച് ബ്ലോക് പഞ്ചായത്ത് യു ഡി എഫ് ജനപ്രതിനിധികൾ സെക്രട്ടറിയെ ഉപരോധിച്ചു.നിലവിൽ പതിമൂന്ന് ഡിവിഷൻ ഉള്ള ബ്ലോക്കിൽ ഒരു ഡിവിഷൻ കൂടിയപ്പോൾ പുതുതായി തിരുനെല്ലി പഞ്ചായത്ത് ആശ്രയിച്ചാണ് ഡിവിഷൻ നിലവിൽ വരുന്നത്.എന്നാൽ പുതിയൊരു ഡിവിഷൻ ഉണ്ടാക്കാനുള്ള ജനസംഖ്യ ഇല്ലാത്ത തിരുനെല്ലയിലേക്ക് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ തലപ്പുഴ ഡിവിഷനിലെ ആറാം വാർഡ് കൈതക്കൊല്ലി,തിരുനെല്ലി പഞ്ചായത്തിലെ തിരുനെല്ലി ഡിവിഷനിലേക്ക് കൂട്ടി ചേർത്താണ് ജനസംഖ്യ അനുപാതം പൂർത്തീകരിച്ചിരിക്കുന്നത് .എന്നാൽ ഡിവിഷനിൽ ഒരു വാർഡിൽ നിന്നും മറ്റൊരു വാർഡിലേക്ക് നേരിട്ട് യാത്രാ സൗകര്യം ഉണ്ടാകണമെന്ന വ്യവസ്ഥ നില നിൽക്കെ കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശമായ കൈതക്കൊല്ലിയിൽ നിന്നും കർണാടക അതിർത്തി പങ്കിടുന്ന തിരുനെല്ലി ഡിവിഷനിൽ എത്താൻ മാനന്തവാടി മുൻസിപ്പാലിറ്റിയും കടന്ന് 45 കി.മീ. സഞ്ചരിച്ച് എത്തണം ഇത് സർക്കാർ മാനദന്ധങ്ങൾക്കെതിരാണ്.മാത്രവുമല്ല കൈതക്കൊല്ലി വാർഡിൽ താമസിച്ച് വരുന്നത് മാറ്റിപാർപ്പിച്ച തമിഴ് വംശചരും ഭൂരിപക്ഷം ആദിവാസി വിഭാഗങ്ങളുമാണ് ഇവരോട് ചെയ്യുന്നത് മനുഷ്യത്വ ലംഘനവുമാണ്.നാൽപ്പതിനായിരത്തിലതികം ജനസംഖ്യയുള്ള വെള്ളമുണ്ടയിൽ പുതിയ ഡിവിഷൻ വരുന്നതിന് പകരം ഇരുപത്തി ഒൻപതിനായിരമുള്ള തിരുനെല്ലിൽ രൂപികരികരിക്കുന്നത് സി പി എമ്മിൻ്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണെന്നും ഇത് പോലെ പല പഞ്ചായത്തിലെയും വാർഡുകളെ രാഷ്ട്രിയപരമായാണ് വിഭജിച്ചതെന്നും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും യു ഡി എഫ് കുറിപ്പെടുത്തി.മെമ്പർമാരുടെ സമരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സമരത്തിന് ഐക്യദാർഡ്യവുമായി യു ഡി എഫ് നേതാക്കൾ എത്തുകയും സെക്രട്ടറിയുമായി വാക്ക് പോരിൽ കലാശിക്കുകയും മാനന്തവാടി സബ്ബ് ഇൻസ്പെക്ടർ പവനൻ്റെ നേതൃത്വത്തിലുള്ള പോലീസ് എത്തിയാണ് വിഷയം ശാന്തമാക്കിയത്.ഇതുമായി ബന്ധപ്പെട്ട് ഡി ലിമിറ്റേഷൻ ഓഫിസർക്ക് പരാതി നൽകുമെന്നും അവിടെയും നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു.ജനപ്രതിനിധികളായ പി.ചന്ദ്രൻ,അസീസ് വാളാട്,സൽമ മോയിൻ,ജോയ്സി ഷാജു,ബാലൻ വെള്ളരിമൽ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.യു ഡി എഫ് നേതാക്കളായ സി.പി.മൊയ്തീൻ,എം.ജി.ബിജു,എ.എം.നിശാന്ത്,ജിൽസൻ തൂപ്പുകര,കമ്മന മോഹനൻ,പി.വി.എസ്.മൂസ,ഉഷാ വിജയൻ,കെ.വി.ജോൺസൻ,ടോമി ഓടക്കൽ,വിനോദ് തോട്ടത്തിൽ,അബ്ദുള്ള കേളോത്ത്,ജോസ് പാറക്കൽ,എം.ജി.ബാബു,ഗിരിജ സുധാകരൻ,മോയിൻ കാസിം തുടങ്ങിയവർ നേതൃത്വം നൽകി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version