പനമരം: ജൂൺ 3, ലോക സൈക്കിൾ ദിനത്തിൻ്റെ ഭാഗമായി പനമരം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സൈക്കിളിൻ്റെ പ്രത്യേകതകളും, സൈക്കിൾ യാത്രയുടെ ഗുണങ്ങളും കേഡറ്റുകൾക്ക് വിവരിച്ചു നൽകി. അതിനു ശേഷം ജില്ലാ പഞ്ചായത്ത് നൽകിയ പത്ത് സൈക്കിളുകളിൽ പഠിക്കാൻ താൽപര്യമുള്ള സ്കൂളിലെ തങ്ങളുടെ കൂട്ടുകാരെ മുഴുവൻ പഠിപ്പിക്കുമെന്ന ചലഞ്ച് ഏറ്റെടുത്ത് കേഡറ്റുകൾ . ഇതിൻ്റെ തുടക്കമെന്ന നിലയിൽ ഒരു മാസം കൊണ്ട് മുഴുവൻ SPC കേഡറ്റുകളേയും പഠിപ്പിക്കും എന്ന തീരുമാനമെടുത്ത് കേഡറ്റുകൾ ready ride ന് ഇന്ന് തുടക്കം കുറിച്ചു .പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ കെ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ജയിംസ്, പി ടി എ പ്രസിഡണ്ട് ശ്രീ മുനീർ സി.കെ | സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവൻ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ എളകുളം, രേഖ കെ, നവാസ്. ടി എന്നിവർ പങ്കെടുത്തു.
