Home Uncategorized സ്പ്ലാഷ് 25 ജൂലൈ 11,12,13 തിയ്യതികളില്‍ നടക്കും

സ്പ്ലാഷ് 25 ജൂലൈ 11,12,13 തിയ്യതികളില്‍ നടക്കും

0

വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന സുപ്രധാന ബിടുബി മീറ്റായ സ്പ്ലാഷ് 25 ജൂലൈ 11,12,13 തിയ്യതികളില്‍ നടക്കും.സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്‌സ് ആന്റ് സ്പായില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം ബയേസ് (Buyers) പങ്കെടുക്കും. വയനാട്,കണ്ണൂര്‍,കോഴിക്കോട്,മൈസൂര്‍,ഊട്ടി,കൂര്‍ഗ് എന്നിവിടങ്ങളില്‍ നിന്നായി 200 സെല്ലേസാണ് (Sellers) ബിടുബി മീറ്റില്‍ അണി നിരക്കുക.

ഇന്ത്യാ ടൂറിസം,കേരള ടൂറിസം,ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മറ്റു ടൂറിസം അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ സ്പ്ലാഷ് 25 സംഘടിപ്പിക്കുന്നത്.ആഗോള വിനോദ സഞ്ചാര ഭൂപടത്തില്‍ വയനാടിനെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്പ്ലാഷിന്റെ പന്ത്രണ്ടാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്.

സ്പ്ലാഷ് 25 ന്റെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സിലും ഡിടിപിസിയുമായി സഹകരിച്ച് മഡ്ഫുട്‌ബോളുള്‍പ്പടെയുള്ള കായിക വിനോദങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

സ്പ്ലാഷില്‍ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷനും സ്റ്റാളുകളുടെ ബുക്കിംഗും തുടങ്ങിക്കഴിഞ്ഞു.വിശദാംശങ്ങള്‍ https://wayanadsplash.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്

സ്പ്‌ളാഷ് 25ന്റെ വിജയത്തിനായി പത്ര-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വയനാട് ടൂറിസം അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ വിവരവും സ്‌നേഹ പൂര്‍വം അറിയിക്കുന്നു.താഴെ പറയുന്നവരാണ് ഇനി സംഘടനയെ നയിക്കുക

പ്രസിഡണ്ട് : എം.ജെ.സുനില്‍കുമാര്‍ (ടെറസ് റിസോര്‍ട്‌സ്)
സെക്രട്ടറി : സൂര്‍ജിത്ത് രാധാകൃഷ്ണന്‍ (അനന്തര റിസോര്‍ട്‌സ്)
ട്രഷറര്‍: നിയാസ് അഹമ്മദ് (മിസ്റ്റി ഗേറ്റ്‌സ്)
കണ്‍വീനര്‍ സ്പ്ലാഷ് 25 : വിഷ്ണു.എം.ദാസ് (കാരാപ്പുഴ വില്ലേജ് റിസോർട്ട് )

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എം.ജെ.സുനില്‍ കുമാര്‍(പ്രസിഡണ്ട്, WTO), വിഷ്ണു.എം.ദാസ് (കണ്‍വീനര്‍ സ്പ്ലാഷ് 25),സി.പി.ശൈലേഷ്,ബിജു തോമസ്, സി.സി.അഷ്‌റഫ്, അനൂപ് പാലുകുന്ന്, ഇ.കെ. അനിൽ ,പ്രദീപ് മൂർത്തി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version