ബത്തേരി: മുനിസിപ്പാലിറ്റിയിലെ 16 സ്കൂളുകളിലെ 8000 ത്തോളം വരുന്ന വിദ്യാർഥികള്‍ക്ക് ലഹരി വിരുദ്ധ അവബോധം നല്‍കി നഗരസഭ.
നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ അച്ചടിച്ച് എത്തിച്ചു.
മുഴുവൻ വിദ്യാർഥികളും പ്രചൊല്ലുകയും ഒപ്പു വയ്ക്കുകയും ലഹരിക്കെതിരെ ഒന്നായി അണിചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നഗരസഭാതലത്തില്‍ ഓടപ്പള്ളം ഗവ.ഹൈസ്കൂളില്‍ നടന്ന പ്രവേശനോത്സവവും പുതുതായി നിർമിച്ച രണ്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും നഗരസഭാ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടോം ജോസ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി അന്ന മരിയ രാജ് രചിച്ച ഇംഗ്ലീഷ് കഥയുടെ കവർ പ്രകാശനം ചടങ്ങില്‍ നടന്നു. ഓടപ്പള്ളം സ്കൂളിലെ ഹരിത ശുചിത്വ ക്യാന്പസിന് നേതൃത്വം നല്‍കുന്ന ഓഫീസ് ജീവനക്കാരൻ പി.എം. മധുസൂദനനെ ആദരിച്ചു.
സ്കൂള്‍ എച്ച്‌എം കമലം, ഡിവിഷൻ കൗണ്‍സിലർ പ്രിയ വിനോദ്, ടിഡിഒ മജീദ്, ഡയറ്റ് സീനിയർ ലക്ചർ ഡോ. സതീഷ്, എംഇസി കണ്‍വീനർ അബ്ദുള്‍ നാസർ, എന്നിവർ പ്രസംഗിച്ചു.
