Home Uncategorized 6000 പേരെ ഒഴിവാക്കിയതിന് പുറമേ വീണ്ടും പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റില്‍ 300ലധികം പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടം

6000 പേരെ ഒഴിവാക്കിയതിന് പുറമേ വീണ്ടും പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റില്‍ 300ലധികം പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടം

0

വാഷിങ്ടണ്‍: പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ( microsoft) 300ലധികം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. വര്‍ഷങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. എഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടെയാണ് മറുഭാഗത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നത്.

തിങ്കളാഴ്ച 300-ലധികം ജീവനക്കാരെ അവരുടെ തസ്തികകളില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടതായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 6000 പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പുറമേയാണിത്. ‘ചലനാത്മകമായ വിപണിയില്‍ വിജയത്തിനായി കമ്പനിയെ മികച്ച രീതിയില്‍ ഉടച്ചുവാര്‍ക്കുന്നതിന് സംഘടനാ മാറ്റങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കും’- വക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version