Home Uncategorized കൂടുതല്‍ പേര്‍ യുഎഇയിലേക്ക്; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന

കൂടുതല്‍ പേര്‍ യുഎഇയിലേക്ക്; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന

0

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ( kannur airport ) മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞവര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,47,928 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞമാസം 1211 സര്‍വീസുകളാണ് നടത്തിയത്.

അന്താരാഷ്ട്ര സര്‍വീസില്‍ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.

ഫുജൈറയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് തുടങ്ങിയതോടെ ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നീ അഞ്ച് യുഎഇ നഗരങ്ങളിലേക്കും സര്‍വീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂര്‍ മാറി. തുടക്കത്തില്‍ത്തന്നെ ഓരോ സര്‍വീസിലും 90 ശതമാനത്തിലധികം യാത്രക്കാര്‍ ഫുജൈറ സെക്ടറിലുണ്ട്. ജൂണ്‍ മധ്യത്തോടെ ദമാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ തുടങ്ങും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version