കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം വാര്‍ഡ് അംഗം ലത്തീഫ് മേമാടന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ. നിഷാദുദ്ധീന്‍ അധ്യക്ഷനായ പരിപാടിയില്‍ പ്രധാനാധ്യാപിക ലിസി ജോസഫ്, പി.ജെ റൈച്ചല്‍, എസ്.എം.സി ചെയര്‍മാന്‍ ടി.പി ഹാരിസ്, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ ജാഫര്‍, സിദ്ദീഖ് മായങ്കോടന്‍, സി.എച്ച് ഹനീഫ, സാലി മാത്യു എന്നിവര്‍ പങ്കെടുത്തു.
