കൽപ്പറ്റ : മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ (എംആർഎസ്) സംസ്ഥാനതലപ്രവേശനോത്സവം കണിയാമ്പറ്റ ജിഎംആർഎസിൽ നാളെ (ജൂൺ 2) രാവിലെ 11 ന് പട്ടികജാതി- പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അധ്യക്ഷയാകുന്ന പരിപാടിയിൽ എഡിഎം കെ ദേവകി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ വി രജിത, ഐടിഡിപി പ്രോജക്ട് ഓഫീസർ ജി പ്രമോദ്, ഡിഡിഇ ശശീന്ദ്ര വ്യാസ് എന്നിവർ മുഖ്യാതിഥികളാകും. ഗ്രാമപഞ്ചായത്ത് സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് തൻവീർ, വാർഡ് അംഗം റഷീദ് കെ, ഡിഇഒ സി വി മൻമോഹൻ, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കലക്ടർ പ്രതിഭകളെ ആദരിക്കും.
