Home NEWS WAYANAD കാപ്പിക്കുന്നിൽ കയ്യെത്തും ദൂരത്ത് കാട്ടാന

കാപ്പിക്കുന്നിൽ കയ്യെത്തും ദൂരത്ത് കാട്ടാന

0

പുൽപള്ളി : കാപ്പികുന്നിൽ സന്ധ്യ മയങ്ങുന്നതിനു മുമ്പേ കാട്ടാന കൃഷിയിടങ്ങളിൽ എത്തും .പിന്നീട് നേരം പുലരുവോളം പ്രദേശത്തെ ഓരോ വീടുകളുടെയും മുറ്റത്ത് വരെ ആന വരും. കൃഷിയിടത്തിൽ തിന്നുവാൻ പറ്റുന്നത് എന്തും -പറിച്ചും, മറിച്ചും തിന്നും . ഇപ്പോൾ ചക്കയുടെയും മാങ്ങയുടെയും സീസൺ ആയതിനാൽ കൃഷിയിടത്തിലെത്തുന്ന ആനയ്ക്ക് സന്തോഷം . ഇതു തിന്നു മടുക്കുമ്പോൾ തെങ്ങ്, വാഴ,കമുക് – എന്നിങ്ങനെയുള്ള കൃഷിയിടയ്ക്ക് കടക്കും. എന്താണെങ്കിലും കാപ്പിക്കുന്നിൽ കാട്ടാനകൾക്ക് ഇത് മൃഷ്ടാന്ന ഭോജനത്തിന്റെ കാലമാണ്. വകുപ്പ് പതിവുപോലെ വനാതിർത്തയിൽ വൈദ്യുത കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. ഒരു ഉറുമ്പിന് പോലും ഇതിൽ തൊട്ടാൽ ഷോക്ക് ഏൽക്കുകയില്ല. ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള വെറുമൊരു സൂത്രപ്പണി . നാട്ടുകാരിൽ ചിലർ സ്വന്തമായി ഷോക്ക് ലൈൻ അവരവരുടെ കൃഷിയിടങ്ങളിൽ സ്ഥാപിച്ചു .ഈ പ്രതിരോധങ്ങളും ആനയ്ക്ക് പ്രശ്നമേയല്ല. വനാതിർത്തിയിൽ പ്രതിരോധ കിടങ്ങുകൾ മുമ്പുണ്ടായിരുന്നു. അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനാൽ അതും നികന്നു . ഇപ്പോൾ കാടും നാടും വേർതിരിക്കുന്ന യാതൊന്നുമില്ല. ഇപ്പോഴത്തെ നിത്യസന്ദർശകൻ ഒരു ഒറ്റയാനാണ് .

മുറിവാലൻ – അസാധാരണ വലിപ്പം – നീണ്ട കൊമ്പുകൾ – ആരെയും ഭയമില്ല. ചിലരൊക്കെ ഈ ഒറ്റയാനെ ഭയപ്പെടുത്തി ഓടിക്കുവാൻ പടക്കം പൊട്ടിച്ചു നോക്കി .തൃശൂർ പൂരം വെടിക്കെട്ടിന് സമീപം നിൽക്കുന്ന പോലെയാണ് ഈ ഒറ്റയാനെന്ന് പ്രദേശവാസികൾ പറഞ്ഞു. ദൂരെയാണെങ്കിൽ പടക്കം പൊട്ടുന്ന സ്ഥലത്തേക്ക് നടന്നു വരും .ഈ ഒറ്റയാന് പടക്കം പൊട്ടുന്ന ശബ്ദവും വെളിച്ചവും ആകർഷണ കേന്ദ്രമാണ്. പ്രദേശവാസികളുടെ അവസ്ഥ പരിതാപകരമാണ് .സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ ഭയം. കൃഷികളൊക്കെ ഏതാണ്ട് പൂർണ്ണമായി ഒറ്റയാൻ തകർത്തു കഴിഞ്ഞു .ഇനി പ്രതീക്ഷക്ക് പോലും വകയില്ല .ദിവാകരൻ കാരക്കാട്ട് ഇലഞ്ഞിക്കൽ തങ്കപ്പൻ നായർ കാരക്കാട്ട്ഇലഞ്ഞിക്കൽ, അജികുമാർ വിലങ്ങിയിൽ, എൽദോസ് മാറാശ്ശേരി കുഞ്ഞികൃഷ്ണൻ മേലേ കാപ്പ്,ഷിജു കുടിലിൽ, മോഹനൻ വിലങ്ങിയിൽ, സുകുമാരൻ വേങ്ങപ്പുറത്ത് -ഇങ്ങനെ പോകുന്നു ആന മൂലം കൃഷിനാശം സംഭവിച്ച കർഷകരുടെ ലിസ്റ്റ് . വനപാലകരും ഭരണസംവിധാനങ്ങളും ഇവിടെ കാഴ്ചക്കാര്‍ മാത്രം .പ്രദേശത്ത് മാസങ്ങളായി നാശം വിതയ്ക്കുന്ന ഒറ്റയാനെ പിടികൂടണം എന്നതാണ് നാട്ടുകാരുടെ ആവശ്യമെങ്കിലും ഇത് വെറും വനരോദനം മാത്രമാണ് .നട്ടും നനച്ചും തലോടിയും വളർത്തിയ വിളകൾ വിളവെടുക്കും മുമ്പേ വിനിയായി മാറുകയാണ് .ഓരോ തെരഞ്ഞെടുപ്പ് കാലത്തും കാപ്പികുന്നിലെത്തുന്ന നേതാക്കൾ ഉറപ്പുനൽകും – എല്ലാം ശരിയാക്കാം എന്ന് .ഇപ്പോൾ ഏതാണ്ട് പൂർണമായി ശരിയായിട്ടുണ്ട് .

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version