പുല്‍പ്പള്ളി: വര്‍ഷങ്ങളായി പട്ടികവര്‍ഗ്ഗ മേഖലയിലെ കിടപ്പുരോഗികളെ ആശുപത്രികളിലും, വീടുകളിലുമെത്തി പാലിയേറ്റീവ് പരിചരണം നല്‍കുന്ന ബേബി കാരക്കുനിയെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആദരിച്ചു. പുല്‍പ്പള്ളി കോളറാട്ടുകുന്ന് നഗറില്‍ ഭൂരഹിത ഭവന പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഭവനങ്ങളുടെ സമര്‍പ്പണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ആദരം. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, ബത്തേരി എം.എല്‍ എ ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍, വിവിധ ജനപ്രതിനിധികള്‍, ഭരണകൂട പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
