സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നു. കൂടാതെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മറ്റ് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.അതേസമയം കേരളത്തിൽ ഇന്ന് കാലവർഷമെത്തി. കേരളത്തിൽ കാലവർഷം നേരത്തെ എത്തുന്നത് പതിനാല് വർഷങ്ങൾക്ക് ശേഷം. മെയ് പതിനേഴിന് എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത് എന്നാൽ പറഞ്ഞതിലും നേരത്തെ കാലവർഷം എത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് ഉടനീളം ശക്തമായ മഴയാണ് പെയ്യുന്നത്. കാലവർഷം നേരിടുന്നതിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കുന്നതിനായി ഇന്ന് സർക്കാർ തല യോഗം ചേരും.
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലുണ്ടായ അതിശക്ത മഴയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അപകടസാഹചര്യങ്ങൾ ഉണ്ടായാൽ ഉടനെ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
