Home Uncategorized ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കും; ഉന്നതതല സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്

ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കും; ഉന്നതതല സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്

0

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ ചെയര്‍പേഴ്‌സണും ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍. സുഭാഷ് കണ്‍വീനറുമായ അഞ്ചംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാറാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷ. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍ സുഭാഷ് കണ്‍വീനര്‍ ആണ്. ദേശീയ ആരോഗ്യ മിഷനിലെ സാമൂഹിക വികസന മേധാവി കെഎം വീണയും പഠന സമിതിയിലെ അംഗമാണ്.

ധനവകുപ്പില്‍ നിന്നും തൊഴില്‍ വകുപ്പില്‍ നിന്നും നിര്‍ദേശിക്കുന്ന അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഓരോ ഉദ്യോഗസ്ഥര്‍ വീതവും സമിതിയില്‍ ഉള്‍പ്പെടും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തുടരുന്ന അനിശ്ചിതകാല സമരത്തെക്കുറിച്ച് പഠിക്കാനും ശുപാര്‍ശകള്‍ നല്‍കാനും കമ്മിറ്റിക്ക് മൂന്ന് മാസത്തെ സമയം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 3ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആശ വര്‍ക്കര്‍മാരുടെ വിവിധ ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന ചര്‍ച്ചയില്‍ പഠന സമിതിയെ നിയോഗിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉത്തരവ് പുറത്തിറങ്ങിയത്.സെക്രട്ടേറിയറ്റ് നടയില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ അനിശ്ചിതകാല സമരം തുടരുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version