യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരനൂറ്റാണ്ടിനുശേഷം പിടിയിലായി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 1977ല്‍ ജനറ്റ് റാല്‍സ്റ്റണ്‍ എന്ന യുവതിയെ കൊന്ന പ്രതി വില്ലി യൂജിൻ സിംസിനാണ് 21-ാം വയസില്‍ ചെയ്ത കൊലക്കുറ്റത്തിന് 69-ാമത്തെ വയസിൽ പിടിയിലായത്. പതിറ്റാണ്ടുകളായി യാതൊരു സൂചനയും ലഭിക്കാതെ കിടന്നിരുന്നെങ്കിലും, ഒരു സിഗരറ്റ് പായ്ക്കറ്റിൽ നിന്ന് കണ്ടെത്തിയ ഡിഎൻഎയും വിരലടയാളങ്ങളും ആണ് കേസിൽ വഴിത്തിരിവായി മാറിയത്.
ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ്, റാൽസ്റ്റണിനെ അവരുടെ ഫോക്സ്‌വാഗൺ ബീറ്റിലിന്റെ പിൻസീറ്റിൽ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലൈംഗികാതിക്രമത്തിന്റെ തെളിവുകളും ലഭിച്ചിരുന്നു. തലേന്ന് രാത്രി ജനറ്റ് അജ്ഞാത പുരുഷനൊപ്പം ബാറില്‍നിന്നു പോകുന്നതു കണ്ടതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആധുനിക സംവിധാനത്തിലൂടെ വിവിധ കേസുകളിലെ ലക്ഷക്കണക്കിനു വിരലടയാളങ്ങള്‍ ഒത്തുനോക്കിയപ്പോഴാണ് വില്ലിയിലേക്ക് അന്വേഷണമെത്തിയത്