Home Uncategorized വെള്ളമുണ്ടയിലുംഫോക്കസ് പോയന്റ് പ്രവര്‍ത്തനമാരംഭിച്ചു

വെള്ളമുണ്ടയിലുംഫോക്കസ് പോയന്റ് പ്രവര്‍ത്തനമാരംഭിച്ചു

0

വെള്ളമുണ്ട : ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശന സഹായകേന്ദ്രം
“ഫോക്കസ് പോയന്റ് “
വെള്ളമുണ്ട ജി.എം.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സംശയ നിവാരണത്തിനായും, ഹയര്‍ സെക്കണ്ടറി വിഷയങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, ഉപരിപഠന തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് വെള്ളമുണ്ട ഗവ. മോഡൽ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഫോക്കസ് പോയന്റ് സഹായകേന്ദ്രം തുടങ്ങിയത്.
പ്രിൻസിപ്പൽ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. എച്ച്‌.എം ഫാത്തിമത്ത് ഷംല,
എൽദോസ് ടി. വി, ഷീന എം. കെ, രേഖ സുരേഷ്, സനൂപ് തുടങ്ങിയവർ സംസാരിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലകളെകുറിച്ചും തൊഴില്‍ സാധ്യതകളെ കുറിച്ചും
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തി കൊണ്ട് ഫോക്കസ് പോയന്റ്
ക്ലാസുകള്‍ നല്‍കും.വിദ്യാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്‌കുകളില്‍
നാഷണല്‍ സര്‍വീസ് സ്‌കീം,കരിയര്‍ ഗൈഡന്‍സ്,സൗഹൃദ ക്ലബ് എന്നിവയ്ക്ക് നേതൃത്വം
നല്‍കുന്ന അധ്യാപകരുടെയും, എച്ച്.ഐ.ടി.സിമാരയ അധ്യാപകരുടെയും സേവനം സൗജന്യമായി ലഭ്യമാക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version