Home Uncategorized ‘ജനാധിപത്യം സംരക്ഷിക്കുക’, യുഎസില്‍ ട്രംപ് വിരുദ്ധ പ്രതിഷേധം ശക്തി പ്രാപിക്കുന്നു; തെരുവിലിറങ്ങി ആയിരങ്ങള്‍

‘ജനാധിപത്യം സംരക്ഷിക്കുക’, യുഎസില്‍ ട്രംപ് വിരുദ്ധ പ്രതിഷേധം ശക്തി പ്രാപിക്കുന്നു; തെരുവിലിറങ്ങി ആയിരങ്ങള്‍

0

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് എതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു. ഭരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ട്രംപിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നത്. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇംപീച് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യത്തുടനീളം വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത്. യു എസില്‍ നിന്നും ആളുകളെ നാടുകടത്തുന്നതിനെതിരെയും സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വിമര്‍ശനം ശക്തമാവുന്നുണ്ട്.

ട്രംപ് സര്‍ക്കാര്‍ പൗരാവകാശങ്ങളും, ഭരണഘടനാ ലംഘനങ്ങളും നടത്തുന്നു എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുനന്നതും സുപ്രധാന ഏജന്‍സികള്‍ അടച്ചുപൂട്ടുക, ഫെഡറല്‍ ഗവണ്‍മെന്റിന്റെ അധികാരം കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും നടന്ന പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version