Home Uncategorized ബഡ്സ് സ്കൂളിന്ഉപഹാരങ്ങൾ കൈമാറി

ബഡ്സ് സ്കൂളിന്ഉപഹാരങ്ങൾ കൈമാറി

0

കൽപ്പറ്റ: സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ കൽപ്പറ്റ ബഡ്സ് സ്കൂളിനുള്ള എം.എസ്.എസ് വനിതാ വിംഗ് ഏർപ്പെടുത്തിയ ഉപഹാരവും ഓഫിസിലേക്കാവശ്യമായ ക്രോക്കറി ഉപകരണങ്ങളും കൈമാറി.

ഉപഹാരങ്ങൾ കൽപ്പറ്റ പോലീസ് സർക്കിൾ ഇൻസ്പെക്ടർ (സി.ഐ) ബിജു ആൻറണി മുണ്ടേരി ബഡ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് സിജി ആന്റണിക്ക് കൈമാറി.
എം.എസ്.എസ് കൽപ്പറ്റ യൂണിറ്റ് സെക്രട്ടറി പോക്കു മുണ്ടോളി അധ്യക്ഷത വഹിച്ചു.

എം.എസ്.എസ് വയനാട് ജില്ല ജോ.സെക്രട്ടറി സലീം അറക്കൽ മുഖ്യപ്രഭാഷണം നടത്തി. കല്ലങ്കോടൻ ജസീദാ ഡാലിയ, റീന ഷാജി, പി ബിന്ദു, സീനത്ത് റഷീദ്, പി ആർ ബിന്ദു, കെ. മുൻസിന , അനസ് തെന്നാണി , പി.പി മുഹമ്മദ് പ്രസംഗിച്ചു.

എം എസ് എസ് വനിതാ വിംഗ് കൽപ്പറ്റ യൂണിറ്റ് പ്രസിഡണ്ട് ഉമൈബ മൊയ്തീൻ കുട്ടി സ്വാഗതവും ബഡ്സ് സ്കൂൾ സീനിയർ ടീച്ചർ പി കെ സുഹറ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version