കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കുള്ള ഗണിതോത്സവം ശാസ്ത്രോത്സവം എന്നിവയുടെ ശില്പശാല 11/03/2025 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ നയീം സി എ അധ്യക്ഷ സ്ഥാനം വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ജമീല ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എമ്മാനുവൽ ഒ സി, സീനിയർ അസിസ്റ്റന്റ് ശ്രീമതി റോസ്മേരി പി എൽ എന്നിവർ ശില്പശാലയ്ക്ക് ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ശില്പശാലയ്ക്ക് അധ്യാപകരായ അസർ ബൈജു, ജ്യോതിഷ് കെ ജോൺ എന്നിവർ നേതൃത്വം നൽകി.
