തമിഴ്നാട് ഗൂഡലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. അപകടത്തിൽ 17 പേർക്ക് പരുക്ക് പറ്റി. രണ്ടുപേരുടെ നില ഗുരുതരമാണ്. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘമാണ് ഗൂഡല്ലൂർ പാടൻതുറയിൽ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പ്രദേശത്തെ ആളുകളാണ് വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയത്.
