വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വനിതകളെ ആദരിച്ചും, വനിതകളിലെ അർബുദത്തിനെതിരെയുള്ള ബോധവൽക്കരണ ക്യാമ്പയിൻ “ആരോഗ്യം ആനന്ദം അകറ്റാം അർബുദം” പരിപാടി സംഘടിപ്പിച്ചും എടവക ഗ്രാമപഞ്ചായത്തിന്റെ വനിതാദിനാഘോഷം മാനന്തവാടി ബി എഡ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ദ്വാരക ഗുരുകുലം കോളേജിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയ്, മെമ്പർമാരായ ലിസി ജോൺ, ഷിൽസൺ മാത്യു, ഡോക്ടർ കെ സി പുഷ്പ, ഷാജൻ ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗണേഷ് തുടങ്ങിയവർ വനിതാദിന ആശംസകൾ നേർന്നു സംസാരിച്ചു.
