Home Uncategorized ആശാവർക്കർമാർക്ക് രണ്ട് ദിവസത്തെ വേതനം നൽകി കെസിവൈഎം മാനന്തവാടി രൂപത

ആശാവർക്കർമാർക്ക് രണ്ട് ദിവസത്തെ വേതനം നൽകി കെസിവൈഎം മാനന്തവാടി രൂപത

0

ദ്വാരക : കെസിവൈഎം മാനന്തവാടി രൂപത സംഘടിപ്പിച്ച വനിതാ ദിനാചരണത്തിൽ എടവക പഞ്ചായത്തിലെ ആശാവർക്കർമാർക്ക് രണ്ട് ദിവസത്തെ വേതനം നൽകി ആദരിച്ചു. ആശാവർക്കർമാരുടെ ശമ്പള വർദ്ധന ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി നടക്കുന്ന സമരത്തിന് പരിഹാരം കാണണമെന്നും വനിതാദിനം വെറും ആഘോഷമായി മാറ്റാതെ, പ്രവർത്തനപരമായ പിന്തുണ നൽകണമെന്നും കെസിവൈഎം രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളി ആവശ്യപ്പെട്ടു . ശമ്പള വർധനയുമായി ബന്ധപ്പെട്ട് നടക്കുന്ന സമര പശ്ചാത്തലത്തിൽ ആശാവർക്കർമാരുടെ ആശങ്ക അകറ്റുന്ന പ്രവർത്തനങ്ങൾക്കാണ് കെസിവൈഎം മാനന്തവാടി രൂപത നേതൃത്വം നൽകിയത്. ദ്വാരക ഗുരുകുലം കോളേജിൽ വച്ച് നടന്ന പരിപാടിയിൽ , കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡൻറ് ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ചു. ദ്വാരക ഗുരുകുലം കോളേജ് പ്രധാന അധ്യാപകനും വയനാട് ജില്ല ലൈബ്രറി കൗൺസിൽ അംഗവുമായ ശ്രീ ഷാജൻ ജോസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ സാൻ്റോ അമ്പലത്തറ, എടവക പി എച്ച് സി ഡോക്ടർ ഉഷ പി എസ് , രൂപത ആനിമേറ്റർ സി ബെൻസി , രൂപത ട്രഷറർ നവീൻ ജോസ് പുലകുടിയിൽ , മാനന്തവാടി മേഖല അംഗങ്ങളയായ അമ്പിളി സണ്ണി, പോൾ മണിയത് ,കാരയ്ക്കാമല യൂണിറ്റ് പ്രസിഡൻ്റ് അലൻ കപ്യാരുംമലയിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version