Home Uncategorized അന്താരാഷ്ട്ര വനിതാദിനം: മാനന്തവാടി, സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ ആഘോഷിച്ചു.

അന്താരാഷ്ട്ര വനിതാദിനം: മാനന്തവാടി, സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ ആഘോഷിച്ചു.

0


മാനന്തവാടി :അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്ന സന്ദേശം ഉൾക്കൊണ്ട്‌ കൊണ്ട് മാനന്തവാടി സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട മാനന്തവാടി എ എസ് ഐ ഷൈല അവറുകൾ ഉൽഘടനം ചെയ്ത പരിപാടിയിൽ , ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ. മനോജ്‌ കവലക്കാടൻ അധ്യക്ഷിത വഹിച്ചു. ആപത്തു ഘട്ടങ്ങളിൽ സ്ത്രീകൾ എടുക്കേണ്ട മുൻകരുതലുകളും, സ്ത്രീ സുരക്ഷയും ,അതിന്റെ നിയമവശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി
എ. എസ്. ഐ ഷൈല മാഡം അവബോധം നൽകി. തുടർന്ന് ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version