Home Uncategorized ഉമ്മൻചാണ്ടി മെമ്മോറിയൽ മെഗാ ക്വിസ് മത്സരം

ഉമ്മൻചാണ്ടി മെമ്മോറിയൽ മെഗാ ക്വിസ് മത്സരം

0

കല്‍പ്പറ്റ: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാമത് ഉമ്മൻചാണ്ടി മെമ്മോറിയൽ മെഗാ ക്വിസ് മത്സരം ജനുവരി 26 ന് ഉച്ചയ്ക്ക് 1.30 ന് കല്‍പ്പറ്റയില്‍ നടക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരം നടത്തുന്നത്. എല്ലാവർഷവും ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ക്വിസ് മത്സരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷം നടക്കുന്ന മെഗാ ക്വിസ് മത്സരത്തില്‍ ഇന്ത്യാ ചരിത്രവും ആനുകാലികവുമാണ് വിഷയം. ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001,3001,2001 രൂപ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . മത്സരത്തില്‍ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9048183656, 98479 22561 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version