Home Uncategorized ‘സസ്നേഹം’ പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ സംഗമം സംഘടിപ്പിച്ചു

‘സസ്നേഹം’ പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ സംഗമം സംഘടിപ്പിച്ചു

0

ചെന്നലോട്: പ്രത്യേക പരിഗണന ആവശ്യമായ വിഭിന്നശേഷിക്കാർ അടക്കമുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരു വേദിയിൽ ഒരുമിച്ചിരുത്തി തരിയോട് ഗ്രാമപഞ്ചായത്ത് സസ്നേഹം എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസംഗമം ഏറെ ഹൃദ്യമായി. ചെന്നലോട് പകൽവീട്ടിൽ വച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന ആവശ്യമായവർക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ഇതോടൊപ്പം നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ഈ പരിപാടിയിൽ സ്നേഹം പങ്കിട്ടും കലാപരിപാടികൾ അവതരിപ്പിച്ചും മനസ്സുനിറഞ്ഞ ഭക്ഷണം കഴിച്ചും അവർ ആഘോഷിച്ചു.

തണൽ സോഷ്യൽ വർക്കർ സി വൈഷ്ണവി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, സിബിൽ എഡ്വേർഡ്, പകൽവീട് കോഡിനേറ്റർ എംപി ജോമോൻ, നഴ്സിങ് സ്റ്റാഫ് ജെയിൻ സി ജോസഫ്, സിനി ഷൈജൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version