Home NEWS മലപ്പുറം ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണതിൽ പ്രതിഷേധം

മലപ്പുറം ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണതിൽ പ്രതിഷേധം

0

മലപ്പുറം ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണതിൽ പ്രതിഷേധം. മയക്കുവെടി വെച്ച് ഉൾ വനത്തിലേക്ക് കയറ്റണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. നിലമ്പൂർ നോർത്ത് ഡിഎഫ് ഓയ്ക്ക് മുൻപിലാണ് പ്രതിഷേധം. കിണറ്റിൽ വീണ കൊമ്പൻ സ്ഥിരം ശല്യക്കാരനെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ ഇന്ന് പുലർച്ചയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത് എന്നാണ് നിഗമനം.

ഈ പ്രദേശത്തിന് തൊട്ടടുത്ത് തന്നെ കൊടുമ്പുഴ വനമേഖലയാണ്. അവിടെ നിന്നും ഇറങ്ങി വരുന്ന കാട്ടാനകള്‍ ഈ മേഖലകളില്‍ വലിയ ശല്യം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇതിനിടെയാണ് ആന കിണറ്റില്‍ വീണത്. ജെസിബി ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തി വരുന്നത്. തീരുമാനം.ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം.കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന ഈ കിണറിന് ആൾമറയില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version