Home Uncategorized സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന മന്ദിരംഇസ്‌ലാമിക് സെൻറർഉദ്ഘാടനം വെള്ളിയാഴ്ച

സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന മന്ദിരംഇസ്‌ലാമിക് സെൻറർഉദ്ഘാടനം വെള്ളിയാഴ്ച

0

സുൽത്താൻ ബത്തേരി:
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റിയുടെ കീഴിൽ സുൽത്താൻ ബത്തേരി കോട്ടക്കുന്ന് കെ.എസ്.ആർ.ടി.സി ക്ക് സമീപം നിർമ്മാണം പൂത്തിയായ ആസ്ഥാന മന്ദിരം ഇസ്‌ലാമിക് സെൻറർ ഉദ്ഘാടന കർമ്മം വെള്ളിയാഴ്ച നിർവ്വഹിക്കും.
സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് മന്ദിരത്തിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത്.
സമസ്ത വയനാട് ജില്ലാ പ്രസിഡൻറ് കെ.ടി ഹംസ മുസ്‌ല്യാർ സന്നിഹിതതരാവും.
ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ സുൽത്താൻ ബത്തേരി താലൂക്കിലെ മുഴുവൻ മഹല്ല് ഭാരവാഹികൾ, ഖത്തീബുമാർ, സമസ്തയുടെയും പോഷകഘടകങ്ങളുടെയും ജില്ലാ – താലൂക്ക് -മേഖലാ-റൈഞ്ച് നേതാക്കൾ, പ്രവർത്തകർ, ബഹുജനങ്ങൾ പങ്കെടുക്കും. താലൂക്കിലെ മുസ്‌ലിംകളുടെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ മഹല്ല് സംവിധാനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.
നിസ്കരിക്കാനുള്ള പ്രത്യേക ഹാൾ, മീറ്റിംഗ് ഹാൾ, ഓഫീസ്, എസ് കെ എസ് എസ് എഫ് സഹചാരി സെൻ്റർ, യാത്രക്കാരായ സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള സൗകര്യം ഉൾപ്പെടെ പ്രദേശവാസികൾക്കും യാത്രക്കാർക്കും ഏറെ ഉപകരിക്കുന്ന രീതിയിൽ ബഹുമുഖ പദ്ധതികളോടെയാണ് ഇസ്‌ലാമിക് സെൻറർ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version