Home Uncategorized സി പി ഐ എം പുൽപ്പള്ളി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി

സി പി ഐ എം പുൽപ്പള്ളി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി

0

ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട്
ജനുവരി 28 ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടക്കുന്ന സി പി ഐ എം പുൽപ്പള്ളി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. പൂതാടിയിൽ നിന്ന് തുടങ്ങുന്ന ജാഥ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി ജാഥ ക്യാപ്റ്റനും രുഗ്മിണി സുബ്രഹ്മണ്യൻ വൈസ് ക്യാപ്റ്റനും എം എസ് സുരേഷ് ബാബു മാനേജരുമായ ജാഥ 23 ന് (നാളെ) സമാപിക്കും. 23,24 തീയതികളിലായി ബത്തേരി ഏരിയയിലും, 24,25 തീയതികളിലായി മീനങ്ങാടി ഏരിയയിലും ജാഥ നടക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version