Home Uncategorized ഒറ്റതവണ പ്ലാസ്റ്റിക് നിരോധനംജില്ലയിലെ വ്യാപാരി സംഘടനകളുടെ യോഗം ചേര്‍ന്നു

ഒറ്റതവണ പ്ലാസ്റ്റിക് നിരോധനംജില്ലയിലെ വ്യാപാരി സംഘടനകളുടെ യോഗം ചേര്‍ന്നു

0

ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെയും നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വ്യാപാരി സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ടെക്‌സ്റ്റെല്‍സ് അസോസിയേഷന്‍, വയനാട് ചേംമ്പര്‍ ഓഫ് കൊമേഴ്‌സ്, സൈന്‍ പ്രിന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ചേര്‍ന്നു.
ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഫ്‌ളക്‌സ് ഉത്പന്നങ്ങളുടെ വിപണന-ഉപയോഗ നിരോധനം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒറ്റതവണ ഉപയോഗിക്കാവുന്ന പി.വി.സി ഫ്‌ളക്‌സ്, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍, 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍, പ്ലാസ്റ്റിക്ക് കപ്പുകള്‍, പ്ലേറ്റുകള്‍, ക്യാരി ബാഗുകള്‍ എന്നിവയുടെ വിപണനം നിരോധിക്കുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങളും അടിയന്തിര ഇടപെടലുകളും നടത്തണമെന്ന് യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ വ്യാപര സ്ഥാപനങ്ങളില്‍ നിരോധിത വസ്തുക്കള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ വ്യാപാര സംഘടനാ നേതാക്കള്‍ അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഹര്‍ഷന്‍, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോജിന്‍ ടി ജോയ്, വ്യപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ. ഉസ്മാന്‍, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പറ്റാനി, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി കെ.ഐ വര്‍ഗീസ്, എസ്പിഐഎ പ്രസിഡന്റ് പി.എം സലാം, എസ്പിഐഎ സെക്രട്ടറി പി.എം ഷബീര്‍, ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ മനാഫ്, ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം.സി പീറ്റര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എന്‍ജിനീയര്‍ ബി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version