Home Uncategorized ബജറ്റിൽ കർഷകർക്ക് മുന്തിയ പരിഗണന നൽകണം: പി.കെ.എ.അസീസ്

ബജറ്റിൽ കർഷകർക്ക് മുന്തിയ പരിഗണന നൽകണം: പി.കെ.എ.അസീസ്

0

തിരുവനന്തപുരം:കേരള ബജറ്റിൽ കർഷർക്കും കാർഷിക മേഖലക്കും മുന്തിയ പരിഗണന നൽകണമെന്നും ജില്ലയിലെ കർഷകർക്ക് ലഭിക്കാനുളള ആനുകൂല്യങ്ങൾ താമസിയാതെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി ബാലഗോപാലന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് നിവേദനം നൽകി. സംസ്ഥാന മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുല്ല എക്സ് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.
കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് കർഷക ബജറ്റ് അവതരിപ്പിക്കുക, മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുർന്ന് കാർഷിക കടങ്ങൾ എഴുതി തള്ളുക, വെള്ളപ്പൊക്കം, വരൾച്ച കാലത്തെ നഷ്ട പരിഹാരം വിതരണം ചെയ്യുക, കാർഷികോൽപന്നങ്ങളുടെ സംഭരണം ശക്തമാക്കുക, കർഷക ക്ഷേമ ബോർഡും, കാർഷിക കടാശ്വാസ കമ്മീഷനും കാര്യക്ഷമമാക്കുക, കർഷക പെൻഷൻ ക്ലാസ് ഫോർ ജീവനക്കാരന്റെ പെൻഷന് സമാനമായി വർദ്ധിപ്പിക്കുക തുടങ്ങിയ15 ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മൺവിള സൈനുദ്ദീൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.കെ.എ.റഹീം എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version