Home Uncategorized മാനന്തവാടി ടൗണിലെ മലയോര ഹൈവേ റോഡ് വികസനം; നാളെ (ജനു.22) മുതലുള്ള ഗതാഗത പുനഃക്രമീകരണം

മാനന്തവാടി ടൗണിലെ മലയോര ഹൈവേ റോഡ് വികസനം; നാളെ (ജനു.22) മുതലുള്ള ഗതാഗത പുനഃക്രമീകരണം

0

നിയന്ത്രണങ്ങൾ:

നാലാം മൈൽ, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ എൽ.എഫ് ജംഗ്ഷൻ കോഴിക്കോട് റോഡ്, താഴെയങ്ങാടി വഴി തിരികെ പോകേണ്ടതാണ്.

മൈസൂർ റോഡ്, വള്ളിയൂർക്കാവ് റോഡ്, തലശേരി റോഡ്, തവിഞ്ഞാൽ റോഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ താഴെയങ്ങാടി വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തുടർന്ന് എൽ.എഫ് ജംഗ്ഷൻ, കോഴിക്കോട് റോഡ് വഴി തിരികെ പോകേണ്ടതുമാണ്

. കല്ലോടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ താഴയങ്ങാടി ബൈപാസ്സ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് എൽ.എഫ് ജംഗ്ഷൻ, കോഴിക്കോട് റോഡ് വഴി തിരികെ പോകേണ്ടതുമാണ്

സെൻറ്.ജോസഫ് ഹോസ്‌പിറ്റൽ റോഡ് നിർമ്മാണം പൂർത്തിയാവാത്തതിനാൽ നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് റോഡ് ഗതാഗതയോഗ്യമാക്കുന്നതാണ്.

  • കോഴിക്കോട് റോഡിലെ ഓട്ടോ സ്റ്റാൻഡ് പഴയതുപോലെ പ്രവൃത്തിക്കുന്നതാണ്. ഗാന്ധിപാർക്ക്,മൈസൂർ റോഡിലെയും താഴെയങ്ങാടി റോഡിലെയും ഓട്ടോ സ്റ്റാൻഡുകൾ മറ്റ് സ്റ്റാൻഡുകളിൽ വച്ച് സർവീസ് നടത്തേണ്ടതാണ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version