Home Uncategorized വയനാട് ചൂരല്‍മല പുനരധിവാസം; ധനസമാഹരണാര്‍ഥം മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ കെഎം എബ്രഹാം

വയനാട് ചൂരല്‍മല പുനരധിവാസം; ധനസമാഹരണാര്‍ഥം മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ കെഎം എബ്രഹാം

0

മുംബൈ മാരത്തണില് പങ്കെടുക്കാനൊരുങ്ങുന്ന ഡോ കെഎം എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയന് ജഴ്സിയും ഫ്ളാഗും കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് ഡോ കെഎം എബ്രഹാം. വയനാട്ടില് വന് നാശം വിതച്ച ചൂരല്മല, മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തബാധിതര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഡോ കെഎം എബ്രഹാം മുംബൈ മാരത്തണില് ഓടാനൊരുങ്ങുന്നത്. 42 കിലോമീറ്റര് ദൈര്ഘ്യം വരുന്ന ഫുള് മാരത്തണ് ജനുവരി 19ന് മുംബൈയിലാണ് നടക്കുന്നത്.

വയനാട് ദുരന്തത്തിലെ ഇരകള്ക്കുള്ള ഐക്യം ഉറപ്പിക്കുന്ന ജഴ്സിയും ഫ്ളാഗുമാണ് മുഖ്യമന്ത്രി ഡോ കെഎം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭായോഗത്തിനു ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ജഴ്സി കൈമാറ്റ ചടങ്ങ്. ‘റണ് ഫോര് വയനാട് ‘ എന്ന തത്വത്തിലൂന്നി തയ്യാറാക്കിയ ജഴ്സിയിലും ഫ്ളാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്കാനുള്ള സന്ദേശവുമുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version