Home Uncategorized കാപ്പിക്കുന്ന് രാഘവൻ അനുസ്മരണം നടത്തി

കാപ്പിക്കുന്ന് രാഘവൻ അനുസ്മരണം നടത്തി

0

മീനങ്ങാടി: ആദിവാസി കോണ്‍ഗ്രസ് പ്രവർത്തകനും സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ദീർഘകാലം മീനങ്ങാടി പഞ്ചായത്ത് മെമ്ബറുമായ കാപ്പിക്കുന്ന് രാഘവന്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണ യോഗവും ആദിവാസി കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.

യോഗം മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മനോജ് ചന്ദനകാവ് ഉദ്‌ഘാടനം ചെയ്തു.

ആദിവാസി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശിവരാമൻ മാതമുല അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന തലത്തില്‍ പട്ടികവർഗ്ഗ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച കാപ്പികുന്ന് രാഘവനെ യോഗം അനുസ്മരിച്ചു. യോഗത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്ബർമാരായ ഉഷ രാജേന്ദ്രൻ, ശാന്തി സുനില്‍ ,യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി അനീഷ് റാട്ടകുണ്ട് ,കെ.ജെ .രവീന്ദ്രൻ, കെ.രാധാകൃഷണ്‍, ബാലൻ വെള്ളാട ,സുന്ദരൻപുലച്ചിക്കുനി, അമ്ബാടി വേങ്ങുർ, വിജയൻ മടപ്പളം, വിനു, തോമസ്, സാജൻ വെള്ളിത്തോട് ബാലകൃഷണ്‍ അയിനിപ്പുര അശോകൻ കോലമ്ബറ്റ എന്നിവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version