Home Uncategorized പെരുന്തട്ടയിലെ വന്യജീവി ശല്യം നാട്ടൊരുമയില്‍ കാട് വെട്ടലിന് തുടക്കമായി

പെരുന്തട്ടയിലെ വന്യജീവി ശല്യം നാട്ടൊരുമയില്‍ കാട് വെട്ടലിന് തുടക്കമായി

0

കല്‍പ്പറ്റ:- കല്‍പ്പറ്റ വെള്ളാരംകുന്ന് പെരുന്തട്ട ഭാഗങ്ങളില്‍ കടുവയുടേയും പുലിയുടേയും ഭീതി നില നില്‍ക്കുന്ന സാഹചര്യത്തില്‍ നഗര സഭ, ജനകീയ സമിതി, വനം വകുപ്പ്, കോഫീ ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ കാട് വെട്ടലിന് തുടക്കമായി.ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച പ്രവൃത്തി നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ പള്ളിയാല്‍, രാജാറാണി, കൗണ്‍സിലര്‍മാരായ വിനോദ് കുമാര്‍, സുഭാഷ്, കെ.അജിത,റൈഹാനത്ത് വടക്കേതില്‍, നഗരസഭാ സെക്രട്ടറി, ക്ലീന്‍ സിറ്റി മാനേജര്‍, അയ്യന്‍കാളി തൊഴിലുറപ്പ് ഓവര്‍സിയര്‍, ജനകീയ പ്രതിരോധ സമിതി ചെയര്‍മാന്‍ ബെന്നി ലൂയിസ്, വനം വകുപ്പ് , കോഫീ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവൃത്തിക്ക് നേതൃത്വം നല്‍കി. പ്രദേശവാസികളുള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാട് വെട്ടല്‍ പ്രവൃത്തി തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-01,02
നഗര സഭ, ജനകീയ സമിതി, വനം വകുപ്പ്, കോഫീ ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കാട് വെട്ടലിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക്ക് നിര്‍വഹിക്കുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version