പൊൻകുഴി : പുള്ളിമാനിനെ വേട്ടയാടി കൊന്ന് ചാക്കിലാക്കിയ അഞ്ചംഗ സംഘത്തെ പിടികൂടി. തൃശ്ശിലേരി നുഞ്ചിക്കണ്ടി വീട്ടിൽ ചന്ദ്രൻ (37), മേപ്പാടി പുതുക്കാട് പള്ളിപറമ്പ് ബാബുമോൻ (42),കാട്ടിക്കുളം അറ്റാത്ത് വീട്ടിൽ എ.വി.അനീഷ്(20), പ്രകാശൻ(23), ബാലുശ്ശേരി പനങ്ങാട് കാരന്നൊത്ത് വീട്ടിൽ രഞ്ജിത്ത്(31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മൂന്ന് തോക്കുകളും 49 കിലോ മാനിറച്ചിയും കണ്ടെടുത്തു.പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ മുറിയൻകുന്നായിരുന്നു വേട്ട.
